തിരുവനന്തപുരം: എറണാകുളം-കോട്ടയം സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നു ട്രെയിനുകൾ റദ്ദാക്കി.
കോട്ടയം വഴി പോകുന്ന എറണാകുളം-കൊല്ലം-എറണാകുളം മെമു പാസഞ്ചർ, എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചർ, ആലപ്പുഴ വഴി പോകുന്ന എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും. ഈ ട്രെയിനുകൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ ഒരു മിനിറ്റും ആലപ്പുഴ, എറണാകുളം സ്റ്റേഷനുകളിൽ രണ്ട് മിനിറ്റും സ്റ്റോപ്പ് അനുവദിച്ചതായും റെയിൽവേ അറിയിച്ചു. ഇതിനു പുറമെ കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്പ്രസ് കോട്ടയം സ്റ്റേഷനിൽ ഒന്നേകാൽ മണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ