ശബരിമല : വീടിന് തൊട്ടടുത്തുള്ള അമ്പലങ്ങളിൽ പോകാൻ തയ്യാറാകാത്തവരാണ് ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. വിശ്വാസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശം. അതിനുവേണ്ടിയാണ് സവർണതയും, അവർണതയും, ഫ്യൂഡലിസവുമെല്ലാം ഇതിനിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരുന്നത്.
വിശ്വാസികൾ നടത്തുന്നത് ധർമ്മ സമരമാണെന്നും അനീഷ് നമ്പൂതിരി പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ മുറുകെ പിടിക്കണം. അയ്യപ്പനെ കാണാനെത്തുന്നവർ ജാതിയും മതവും നോക്കി വരുന്നവരല്ലെന്നും അനീഷ് നമ്പൂതിരി പറഞ്ഞു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സന്നിധാനം തുടർച്ചയായി സംഘർഷഭൂമിയാകുന്ന സാഹചര്യത്തിലാണ് മാളികപ്പുറം മേൽ ശാന്തിയുടെ വിമർശം.
അതേസമയം, മലചവിട്ടാൻ ഇന്നും സ്ത്രീകൾ എത്തി. ആന്ധ്രാസ്വദേശിനികളായ രണ്ട് പേരാണ് പമ്പയിലെത്തിയത്. മലകയറാൻ തുടങ്ങിയെങ്കിലും പ്രതിഷേധക്കാരിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് 42 വയസ്സിൽ താഴെ പ്രായമുള്ള ഇവർ മടങ്ങുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ