'നട അടച്ചിടുമെന്ന് പറഞ്ഞ തിരുമേനി ശമ്പളക്കാരന്‍' ; രാജഭരണം അവസാനിച്ചെന്ന് പന്തളം രാജാവ് മറന്ന് പോയെന്നും എം എം മണി

സ്ത്രീകള്‍ കയറിയാല്‍ നട അടച്ചിടുമെന്ന ശബരിമല തന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വൈദ്യുതി മന്ത്രി എം എം മണി. നട അടച്ചിടുമെന്ന് പറഞ്ഞ തിരുമേനി ശമ്പളക്കാരന്‍ മാത്രമാണ്
'നട അടച്ചിടുമെന്ന് പറഞ്ഞ തിരുമേനി ശമ്പളക്കാരന്‍' ; രാജഭരണം അവസാനിച്ചെന്ന് പന്തളം രാജാവ് മറന്ന് പോയെന്നും എം എം മണി


ഇടുക്കി : സ്ത്രീകള്‍ കയറിയാല്‍ നട അടച്ചിടുമെന്ന ശബരിമല തന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വൈദ്യുതി മന്ത്രി എം എം മണി. നട അടച്ചിടുമെന്ന് പറഞ്ഞ തിരുമേനി ശമ്പളക്കാരന്‍ മാത്രമാണ്. രാജഭരണം അവസാനിച്ചുവെന്ന് പന്തളം രാജാവ് മറന്നു പോകുന്നുണ്ട്. ഇത് ജനാധിപത്യത്തിന്റെ കാലമായെന്നും അദ്ദേഹം പറഞ്ഞു.

നട അടച്ചിടാന്‍ അധികാരമുണ്ടെന്ന് പറഞ്ഞ തന്ത്രിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ജി സുധാകരനും രംഗത്തെത്തിയിരുന്നു. ഹര്‍ത്താലിന് കട അടച്ചിടുമെന്ന് പറയുന്ന ലാഘവത്തോടെയാണ് തന്ത്രി അത് പറഞ്ഞതെന്നും ഈ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വചരിത്രം നോക്കേണ്ടതില്ലെന്നും ധൈര്യമുള്ളവര്‍ പോയാല്‍ മതിയെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എം എം മണിയും തന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

 സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിട്ട് മലയിറങ്ങുമെന്നായിരുന്നു തന്ത്രി കണ്ഠര് രാജീവര് നേരത്തേ വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com