''നമ്മള്‍ അതിജീവിക്കും, സഖാവ് സരിതയ്‌ക്കൊപ്പം''

ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത
''നമ്മള്‍ അതിജീവിക്കും, സഖാവ് സരിതയ്‌ക്കൊപ്പം''

കൊച്ചി : സോളാര്‍ കേസ് ഇടവേളയ്ക്ക് ശേഷം കേരള രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. സരിതയുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനും എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത എത്തിയെന്ന് ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  


ഇതൊരു തുടക്കമാണ്. ആര്യാടന്‍ മുതല്‍ ഹൈബി ഈഡന്‍ വരെയുളളവര്‍ക്കെതിരെ സരിത പരാതി എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോണ്‍ഗ്രസ് നേതാക്കളും ജയിലിലാകും. ജയശങ്കര്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു. ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.

സരിതാനായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച്  ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകള്‍.

ഇതൊരു തുടക്കമാണ്. ആര്യാടന്‍ മുതല്‍ ഹൈബി ഈഡന്‍ വരെയുളളവര്‍ക്കെതിരെയും ഇതുപോലുളള പരാതികള്‍ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോണ്‍ഗ്രസ് നേതാക്കളും ജയിലിലാകും.

മീടൂവില്‍ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മന്‍ചാണ്ടിയെയും വേണുഗോപാലിനെയും വര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

#നമ്മള്‍ അതിജീവിക്കും, 
സഖാവ് സരിതയ്‌ക്കൊപ്പം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com