പിണറായി പറഞ്ഞത് അദ്ദേഹത്തോടും തിരികെ പറയുകയാണോ വേണ്ടത്; മുഖ്യമന്ത്രിയുടെ ചികിത്സാ വിവാദത്തില്‍ ശ്രദ്ധേയമായ കുറിപ്പ്

പിണറായി പറഞ്ഞത് അദ്ദേഹത്തോടും തിരികെ പറയുകയാണോ വേണ്ടത്; മുഖ്യമന്ത്രിയുടെ ചികിത്സാ വിവാദത്തില്‍ ശ്രദ്ധേയമായ കുറിപ്പ്
പിണറായി പറഞ്ഞത് അദ്ദേഹത്തോടും തിരികെ പറയുകയാണോ വേണ്ടത്; മുഖ്യമന്ത്രിയുടെ ചികിത്സാ വിവാദത്തില്‍ ശ്രദ്ധേയമായ കുറിപ്പ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ ചികിത്സയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. മുഖ്യമന്ത്രിയുടെ യാത്രയെ പരിഹസിച്ച് ഒരു വിഭാഗം രംഗത്തെത്തുമ്പോള്‍ എത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്നാണ് മറുപക്ഷം മുന്നോട്ട് വെക്കുന്നത്. ഇതിനിടയില്‍ ശ്രദ്ധേയമാകുകയാണ് ലീജീഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്. 

പിണറായി വിജയന്‍ പറഞ്ഞത്, അദ്ദേഹത്തോടും തിരികെ പറയുകയല്ല വേണ്ടെതെന്ന്, ടിപി  ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട പിണറായി നടത്തിയ പ്രതികരണത്തെ പരാമര്‍ശിച്ചുകൊണ്ട് ലിജീഷ് കുമാര്‍ എഴുതുന്നു. 

പോസ്റ്റിന്റെ പൂര്‍ണരൂപം

പഴയൊരു പത്ര സമ്മേളനം ഇന്നലെ ഓര്‍മ്മ വന്നു. പത്തമ്പത്തൊന്ന് വെട്ടുകള്‍ മുഖത്തേറ്റ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നു. പിണറായി വിജയന്‍ അന്ന് സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറിയാണ്. ആ ശവശരീരം കണ്ടെന്ത് തോന്നുന്നു എന്ന പത്രക്കാരുടെ ചോദ്യത്തിന് 'അതൊക്കെ കാണുന്നവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ചിരിക്കും' ! എന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. എന്തെന്നില്ലാത്ത അസ്വസ്ഥയും സങ്കടവും തോന്നി. ഈ മനുഷ്യരെന്താണിങ്ങനെ എന്ന് നടുക്കം തോന്നി.

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പിണറായി വിജയന്‍ ക്ഷീണിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് അമേരിക്കക്ക് പോകുമ്പോള്‍ എതിരാളികള്‍ പലരും പരിഹസിച്ച് ചിരിക്കുന്നുണ്ട്. ക്രൂരമാണത്. കാണുമ്പോള്‍ അസ്വസ്ഥയും സങ്കടവും തോന്നുണ്ട്. ഈ മനുഷ്യരെന്താണിങ്ങനെ എന്ന് നടുക്കം തോന്നുന്നുണ്ട്. രോഗാതുരനായ ഒരാളുടെ മുഖം നിങ്ങളെ വേട്ടയാടില്ലേ എന്ന ചോദ്യത്തിന് 'അതൊക്കെ കാണുന്നവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ചിരിക്കും' എന്ന് തന്നെയാവും അവരുടെയും ഉത്തരം. 
ആ മാനസികാവസ്ഥ എന്റെയല്ല. അന്നുമല്ല ഇന്നുമല്ല. വേദനിക്കുന്നൊരാളോട്, തളരരുത് എല്ലാം സുഖമായവസാനിക്കും, പോയി വരൂ എന്ന് പറഞ്ഞാണ് ശീലം. മരിച്ചവരോട് പക്ഷേ എളുപ്പം തിരികെ വരൂ എന്ന് പറയാനാവില്ല.

പിണറായി വിജയന്‍ പറഞ്ഞത്, അദ്ദേഹത്തോടും തിരികെ പറയുക എന്നതിനര്‍ത്ഥം സ്വന്തമായി ഒരു ക്യരക്ടര്‍ ഇന്നോളം മോള്‍ഡ് ചെയ്‌തെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നാണ്. നാമൊരിഷ്യൂവില്‍ കാണിക്കേണ്ടത് നമ്മളുടെ ക്യാരക്ടറാണ്. നമ്മളോടൊരാള്‍ പെരുമാറുന്ന പോലല്ല നാമയാളോട് പെരുമാറേണ്ടത്. അയാളുടെ ശീലത്തെ അയാളും നമ്മുടെ ശീലത്തെ നാമും അടയാളപ്പെടുത്തേണ്ടതുണ്ട്.

പ്രിയ പിണറായി വിജയന്‍, അസുഖമൊക്കെ ഭേദമാക്കി മടങ്ങി വരൂ. ആരോഗ്യപരമായ സംവാദങ്ങള്‍ നമുക്ക് തുടരേണ്ടതുണ്ട്. ആശം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com