കന്യാസ്ത്രീയുടെ ദുരൂഹ മരണം:മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറ, ഇരുകൈത്തണ്ടകളും മുടിയും മുറിച്ച നിലയില്‍, അസ്വാഭാവിക മരണത്തിന് കേസെടുത്തു 

പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
കന്യാസ്ത്രീയുടെ ദുരൂഹ മരണം:മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറ, ഇരുകൈത്തണ്ടകളും മുടിയും മുറിച്ച നിലയില്‍, അസ്വാഭാവിക മരണത്തിന് കേസെടുത്തു 

കൊല്ലം:പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പത്തനാപുരം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. 

കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്.കന്യാസ്ത്രീയുടെ ഇരുകൈത്തണ്ടകളും മുടിയും മുറിച്ച നിലയിലാണ്. ബ്ലേഡ് കൊണ്ട് മുറിച്ചതാകാമെന്ന് പൊലീസ് പറയുന്നു. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍നിന്നു പൊലീസ് കണ്ടെത്തി. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സ്ഥലപരിശോധനയും നടക്കുകയാണ്.മൗണ്ട് താബോര്‍ സ്‌കൂളിലെ അധ്യാപികയാണു സിസ്റ്റര്‍ സൂസമ്മ. 

ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലോ ചാപ്പലിലോ പ്രഭാത കുര്‍ബാനയ്ക്കു കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. വലിയ കോംപൗണ്ടിന്റെ പല ഭാഗങ്ങളിലായാണ് സ്‌കൂളും കോണ്‍വെന്റും ചാപ്പലും സ്ഥിതി ചെയ്യുന്നത്. അന്‍പതോളം കന്യാസ്ത്രീകളാണ് മഠത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com