കൊച്ചി: പ്രളയം വിതച്ച കൊടും നാശനഷ്ടങ്ങളിൽ നിന്നും പതിയെ പതിയെ കരകയറാൻ ശ്രമിക്കുകയാണ് കേരളം. സംസ്ഥാനത്തെ അയൽ സംസ്ഥാനത്തുള്ളവരുൾപ്പെടെ എല്ലാവരും സഹായിക്കുന്നുമുണ്ട്. അതിനിടെ കേരളത്തിന്റെ അതിജീവനത്തിന് വീണ്ടും സഹായ ഹസ്തവുമായി ആന്ധ്ര എത്തിയിരിക്കുകയാണ്.
രണ്ടര കോടിയോളം രൂപയാണ് രണ്ടാം ഘട്ടത്തില്‍ കേരളത്തിനായി ആന്ധ്ര നല്‍കിയിരിക്കുന്നത്. ആന്ധ്ര സര്‍ക്കാരിന്റെ കത്തും ചെക്കുകളും ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നുള്ള സംഭാവനയാണിതെന്നാണ് അറിയിപ്പ്. നേരത്തെ 51.018 കോടി രൂപയുടെ സഹായം കേരളത്തിന് ആന്ധ്ര നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ