മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഇന്ന് മന്ത്രിസഭ യോഗം; ഇ. പി.ജയരാജന്‍ അധ്യക്ഷത വഹിക്കും 

രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രളയദുരിതാശ്വാസ നടപടികള്‍  ചര്‍ച്ചയാകും
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഇന്ന് മന്ത്രിസഭ യോഗം; ഇ. പി.ജയരാജന്‍ അധ്യക്ഷത വഹിക്കും 

തിരുവനന്തപുരം: ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചേരും. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയതിനെ തുടര്‍ന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിലാണ് യോഗം. രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രളയദുരിതാശ്വാസ നടപടികള്‍  ചര്‍ച്ചയാകും.   

കഴിഞ്ഞ മാസം മുപ്പതാം തിയതിയായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്നത്. മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷനാകാനുള്ള ചുമതല മന്ത്രി ഇപി ജയരാജന് നല്‍കിയിരുന്നെങ്കിലും രണ്ടാഴ്ച്ചയായി യോഗം ചേരാത്തത് വലിയ വിവാദമായിരുന്നു. സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്ന പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. 

പ്രളയദുരിതാശ്വാസ നടപടികള്‍ക്കുപുറമേ വിവിധ വകുപ്പുകളില്‍ കൂടുതല്‍ തസ്തിക സൃഷ്ടിക്കുക, ഭൂമി അനുവദിക്കുക തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യും. അജന്‍ഡയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുന്നതിനായി 12 വിഷയങ്ങളടങ്ങിയ കുറിപ്പ് മന്ത്രിമാര്‍ക്ക് ഇന്നലെ വിതരണം ചെയ്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവയും മന്ത്രിസഭ പരിഗണിച്ചേക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com