കൊച്ചി : ഡോ. എം ബീന ഐഎഎസിനെ കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണായി നിയമിച്ചു. ഇതാദ്യമായാണ് കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ ഒരു വനിത ചെയര്‍പേഴ്സണാകുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പോര്‍ട്ട് ട്രസ്റ്റില്‍ മുഴുവന്‍ സമയ ചെയര്‍പേഴ്സണെ നിയമിക്കുന്നത്.
എറണാകുളം മുന്‍ ജില്ലാ കളക്ടറായിരുന്നു എം ബീന. 1999 ബാച്ച് ഐഎഎസ് ഓഫീസറാണ് ബീന. പൊലീസ് ഐജി പി വിജയനാണ് ബീനയുടെ ഭര്‍ത്താവ്.
വിശാഖപട്ടണം പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ടി കൃഷ്ണബാബു ഐഎഎസിന്, ന്യൂ മാംഗ്ലൂര്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ