സ്‌പ്രേ ചെയ്ത് ചില്ല് പൊടിച്ച് കളഞ്ഞ് മേഷണം; എറണാകുളം എംജി റോഡില്‍ മോഷണം തുടര്‍ക്കഥ

സ്‌പ്രേ ചെയ്ത് ചില്ല് പൊടിച്ച് കളഞ്ഞ് മേഷണം; എറണാകുളം എംജി റോഡില്‍ മോഷണം തുടര്‍ക്കഥ
സ്‌പ്രേ ചെയ്ത് ചില്ല് പൊടിച്ച് കളഞ്ഞ് മേഷണം; എറണാകുളം എംജി റോഡില്‍ മോഷണം തുടര്‍ക്കഥ

മൂവാറ്റുപുഴ: കാറിന്റെ ചില്ലുകള്‍ പൊടിച്ചു കളയുന്ന രാസപദാര്‍ഥം സ്‌പ്രേ ചെയ്ത ശേഷം കാറിനുള്ളില്‍ മോഷണം നടത്തുന്ന സംഘം എറണാകുളത്ത് സജീവം. മൂവാറ്റുപുഴ സ്വദേശികളായ പ്രവാസി ദമ്പതികളാണ് ഇത്തരത്തില്‍ മോഷണത്തിനു വിധേയരായത്.  കഴിഞ്ഞ ദിവസം ഉച്ചയോടെ എറണാകുളം എംജി റോഡില്‍ കവിതാ തിയറ്ററിനു സമീപം മൂവാറ്റുപുഴ കീച്ചേരിപ്പടി മുനീറിന്റെ മകള്‍ ഡോ. മുന്നുവിന്റെ കാറിന്റെ ചില്ലു തകര്‍ത്തായിരുന്നു മോഷണം. 

വിദേശത്തു ജോലി ചെയ്യുന്ന ഡോ. മുന്നു നാട്ടില്‍ അവധിക്കെത്തിയശേഷം തിരിച്ചു പോകുന്നതിന്റെ ഭാഗമായി സാധനങ്ങള്‍ വാങ്ങാന്‍ എംജി റോഡിലെ വ്യാപാര കേന്ദ്രത്തിലെത്തിയതായിരുന്നു. ഇത്തരത്തില്‍ മൂന്നു മോഷണങ്ങള്‍ മുന്‍പ് എംജി റോഡില്‍ നടന്നെന്നു പൊലീസ് പറയുന്നു.  കാര്‍ പാര്‍ക്കു ചെയ്ത സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ പുറകിലെ ചില്ലു പൊടിഞ്ഞു സീറ്റില്‍ കിടക്കുന്നതാണു കണ്ടത്. 

കാറിലുണ്ടായിരുന്ന മുന്നുവിന്റെ ബാഗ് നഷ്ടപ്പെട്ടു. ഐപാഡും കുറച്ച് ഒമാന്‍ റിയാലും ബാഗിലുണ്ടായിരുന്നതായി മുന്നു നല്‍കിയ പരാതിയില്‍ പറയുന്നു.  പ്രത്യേകതരം സ്‌പ്രേ കാറിന്റെ ചില്ലുകളില്‍ അടിച്ചാല്‍ അല്‍പ്പം കഴിയുമ്പോള്‍ ചില്ലുകള്‍ പൊടിഞ്ഞു താഴെ വീഴും. കഴിഞ്ഞ ദിവസം എംജി റോഡില്‍ നേവി ഓഫിസറുടെ കാറില്‍ നിന്ന് ഇത്തരത്തില്‍ മോഷണം നടന്നെങ്കിലും രേഖകള്‍ അടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയില്‍ പിന്നീടു കിട്ടി.  ഇതിലുണ്ടായ പണം മാത്രം നഷ്ടപ്പെട്ടു.  പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com