തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ശിവസേന പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. ശിവസേന സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിലാണ് ഹർത്താൽ പിൻവലിച്ചതായി അറിയിച്ചത്. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവർത്തിക്കാൻ സാധ്യതയുള്ളതിനാലാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് ശിവസേന പറയുന്നു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ശിവസേനയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയായിരുന്നു ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. ശബരിമലയില്‍ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ