ഗൂഗിളിന് ഇപ്പോഴും പ്രിയന്‍ നരേന്ദ്രമോദി; ആദ്യപ്രധാനമന്ത്രി പേരിന് മാത്രം നെഹ്രു

ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രത്തിന് പകരം നരേന്ദ്രമോദിയുടെ ചിത്രവുമായി വീണ്ടും ഗൂഗിള്‍ 
ഗൂഗിളിന് ഇപ്പോഴും പ്രിയന്‍ നരേന്ദ്രമോദി; ആദ്യപ്രധാനമന്ത്രി പേരിന് മാത്രം നെഹ്രു

ന്യൂഡല്‍ഹി: ഇന്ത്യുയുടെ ആദ്യ പ്രധാനമന്ത്രി ആരെന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമാണ് പ്രത്യക്ഷപ്പെടുന്നത്. വികി പീഡിയയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ പട്ടിക ആധാരമാക്കിയാണ് ചിത്രം വന്നതെന്നും തൊട്ടുതാഴെയുള്ള ലിങ്കില്‍നിന്നു വ്യക്തമാകും.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായ നെഹ്‌റു 1947 ഓഗസ്റ്റ് 15 നാണ് പ്രധാനമന്ത്രിയായതെന്നും 1964ല്‍ മരണം വരെ പദത്തില്‍ തുടര്‍ന്നെന്നും വ്യക്തമാക്കുന്ന കുറിപ്പുമുണ്ട്. എന്തായാലും ഗൂഗിളിനു പറ്റുന്ന തെറ്റ് സോഷ്യല്‍മീഡിയയില്‍ വമ്പന്‍ ചര്‍ച്ചയ്ക്കാണ് ഇടയാക്കുന്നത്. നേരത്തെയും ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com