‌മഴ കുറയുന്നു: മൂവാറ്റുപുഴയിൽ വെള്ളം ഇറങ്ങിത്തുടങ്ങി

രാവിലെ മൂവാറ്റുപുഴയിലും പരിസരങ്ങളിലും മഴ മാറിയത് ആശ്വാസകരമായ വാർത്തയാണ്.
‌മഴ കുറയുന്നു: മൂവാറ്റുപുഴയിൽ വെള്ളം ഇറങ്ങിത്തുടങ്ങി

മൂവാറ്റുപുഴ: മഴയിൽ വെള്ളത്തിനടിയിലായ മൂവാറ്റുപുഴ നഗരത്തിൽ നിന്നും വെള്ളമിറങ്ങി തുടങ്ങി. രാവിലെ മൂവാറ്റുപുഴയിലും പരിസരങ്ങളിലും മഴ മാറിയത് ആശ്വാസകരമായ വാർത്തയാണ്. ആകാശം തെളിഞ്ഞാണ് ഇപ്പോൾ നിൽക്കുന്നത്. വ്യാഴാഴ്ച മൂവാറ്റുപുഴ നഗരത്തിന്‍റെ പല പ്രദേശങ്ങളിലും ഒരാൾ താഴ്ചയിൽ വെള്ളമുണ്ടായിരുന്നു. എന്നാൽ ഇന്ന് രാവിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതായി കാണാം.

വെള്ളം ഉയർന്നതോടെ നിരവധി വാഹനങ്ങൾ നഗരത്തിൽ കുടുങ്ങിയിരുന്നു. ഇതെല്ലാം തള്ളി മാറ്റേണ്ട സ്ഥിതിയാണ്. നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലെല്ലാം വെള്ളം നിറഞ്ഞ് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് പകൽ കൂടി മഴ വിട്ട് നിന്നാൽ നഗരത്തിലെ വെള്ളക്കെട്ട് പൂർണമായും നീങ്ങുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com