സമരമുഖത്ത് മാത്രമല്ല, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍

സമരമുഖത്ത് മാത്രമല്ല, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍
സമരമുഖത്ത് മാത്രമല്ല, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: മഹാപ്രളയം വിഴുങ്ങിയ കേരളത്തിന് കൈത്താങ്ങുമായ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും. സര്‍വകലാശാല യൂനിയന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ വസ്തുക്കളടക്കമുള്ളവ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത്. ഭക്ഷണ സാധനങ്ങളും സാനിറ്ററി നാപ്കിനുകളും വസ്ത്രങ്ങളടക്കമുള്ളവയും അത്യാവശ്യം വേണ്ട മരുന്നുകളുമാണ് വിദ്യാര്‍ത്ഥികള്‍ ദുരിതബാധിതര്‍ക്കായി അയയ്ക്കുന്നത്.

രണ്ടാം ഘട്ടത്തിലെ ശേഖരണത്തിന് ഇന്ന് തുടക്കമായിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ സാധനങ്ങള്‍ അവര്‍ അയച്ചുകഴിഞ്ഞു. 24 ബോക്‌സുകളിലായാണ് ആദ്യ ഘട്ടത്തിലെ സാധനങ്ങള്‍ എത്തുന്നത്. ഇന്ന് മുതല്‍ ഈ മാസം 22 വരെ ജെ.എന്‍.യു സ്റ്റുഡന്റസ് ആക്ടിവിറ്റി സെന്ററില്‍ സഹായം ഏല്‍പ്പിക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com