പ്രളയദുരിതം; മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അവസരം; അടിയന്തര സഹായം ഉറപ്പുവരുത്തും കെഎസ്ഇബി

വീടുകളിലും മറ്റ് പ്രളയബാധിത പ്രദേശങ്ങളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമടക്കമുള്ള അടിയന്തര സഹായം ഉറപ്പുവരുത്തുമെന്ന് കെഎസ്ഇബി
പ്രളയദുരിതം; മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ അവസരം; അടിയന്തര സഹായം ഉറപ്പുവരുത്തും കെഎസ്ഇബി

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി സംവിധാനം താറുമാറായ സാഹചര്യത്തില്‍ വീടുകളിലും മറ്റ് പ്രളയബാധിത പ്രദേശങ്ങളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമടക്കമുള്ള അടിയന്തര സഹായം ഉറപ്പുവരുത്തുമെന്ന് കെഎസ്ഇബി. സെക്ഷന്‍ ഓഫീസുകള്‍, റിലീഫ് ക്യാമ്പുകള്‍ മറ്റ് പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കി.

കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ ഉള്‍പ്പെടുത്തി ഒരു ലൈറ്റ് പോയിന്റും, പ്ലഗ് പോയിന്റും മാത്രമുള്ള താത്കാലിക സംവിധാനത്തിലൂടെ വൈദ്യുതി നല്‍കാനും  ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. തെരുവുവിളക്കുകള്‍ കേടായ ഇടങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധനങ്ങള്‍ നല്‍കുന്ന മുറയ്ക്ക് സൗജന്യമായി അവ സ്ഥാപിച്ച് നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com