സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണാവധി തിരുവോണദിവസം മാത്രമാക്കിയേക്കും

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഓണാവധി തിരുവോണ ദിവസമായി ചുരുക്കാന്‍ സര്‍ക്കാര്‍ ആലോചന
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണാവധി തിരുവോണദിവസം മാത്രമാക്കിയേക്കും

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഓണാവധി തിരുവോണ ദിവസമായി ചുരുക്കാന്‍ സര്‍ക്കാര്‍ ആലോചന. മറ്റ് ദിവസങ്ങളില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ ആവശ്യപ്പടും. നിലവില്‍ 24 മുതല്‍ 28 വരെയാണ് ഓണാവധി.

സംസ്ഥാനത്ത് ഇപ്പോഴും പ്രളയക്കെടുതിയില്‍ ജനങ്ങള്‍ വലയുകയാണ്. പത്ത് ലക്ഷത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. ഇവര്‍ക്ക് അടിയന്തിരസഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ആലോചന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com