'അത് എന്റെ പേഴ്സണൽ സ്റ്റാഫ് എടുത്തത്' : ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തിൽ വിശദീകരണവുമായി കണ്ണന്താനം

കേരളത്തിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാനും, അവരെ ആശ്വസിപ്പിക്കാനും അവരോടൊപ്പം സമയം ചിലവഴിക്കാനും തീരുമാനിച്ചു
'അത് എന്റെ പേഴ്സണൽ സ്റ്റാഫ് എടുത്തത്' : ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തിൽ വിശദീകരണവുമായി കണ്ണന്താനം

കോട്ടയം : ദുരിതാശ്വാസ ക്യാമ്പിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കിടന്നുറങ്ങിയ ചിത്രം, സമൂഹമാധ്യമങ്ങളിൽ അടക്കം രുക്ഷ വിമർശനത്തിന് വിധേയമായ സാഹചര്യത്തിൽ, സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി രം​ഗത്തെത്തി. കേരളത്തിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കാനും, അവരെ ആശ്വസിപ്പിക്കാനും അവരോടൊപ്പം സമയം ചിലവഴിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാ​​ഗമായി രാത്രി അവരോടൊപ്പം ക്യാമ്പിൽ രാത്രി കഴിച്ചുകൂട്ടി. 

രാത്രി ക്യാമ്പിൽ കിടന്നുറങ്ങുമ്പോൾ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നാണ് കണ്ണന്താനം വിശദീകരിക്കുന്നത്. 

ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ ചിത്രം ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് കണ്ണന്താനത്തിന് സോഷ്യൽ മീഡിയയിൽ വിമർശനത്തിന്റെ പൊങ്കാലയിയിരുന്നു. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളിലെ ക്യാമ്പിലെ കിടന്നുറങ്ങാന്‍ തീരുമാനിച്ചു എന്നറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത  ചിത്രത്തിന് താഴെയാണ് സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രളയക്കെടുതിയില്‍ നാട് മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് എവിടെയും കാണാത്ത കണ്ണന്താനം ക്യാമ്പുകളിലെത്തി മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് വിമര്‍ശനം. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com