നാലു ദിവസം ബാങ്ക് അവധി ; എടിഎമ്മുകൾ കാലിയാകാൻ സാധ്യത

സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി നാലു ദിവസം അവധി
നാലു ദിവസം ബാങ്ക് അവധി ; എടിഎമ്മുകൾ കാലിയാകാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി നാലു ദിവസം അവധി. വെള്ളി ഒന്നാം ഓണവും ശനി തിരുവോണവുമാണ്. ഞായര്‍ ഒഴിവും തിങ്കളാഴ്ച ശ്രീ നാരായണഗുരു ജയന്തിയുമായതോടെയാണ് തുടർച്ചയായി ബാങ്കുകൾ അവധിയാകുന്നത്. ബുധനാഴ്ച ബക്രീദിനും ബാങ്ക് അവധിയാണ്.

ഫലത്തിൽ വ്യാഴാഴ്ച മാത്രമാണ് സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കുക. സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് പ്രളയബാധിത മേഖലകളിൽ മിക്ക ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടിരുന്നു.  ഇതിന് പിന്നാലെ തുടര്‍ച്ചയായി അവധി കൂടി എത്തുന്നതോടെ മിക്കയിടത്തും എടിഎമ്മുകള്‍ കാലിയാകാനും സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com