'ഇത് കേരളത്തിലെ സഹോദരങ്ങള്‍ക്ക് '! പ്രളയക്കെടുതിയില്‍ കേരളത്തിന് ബംഗാളില്‍ നിന്നും നാലുവയസ്സുകാരിയുടെ സഹായം

ജാദവ്പൂര്‍ സ്വദേശിയായ നാലുവയസ്സുകാരി അപരാജിത സാഹയാണ്, താന്‍ സ്വരുക്കൂട്ടിയ തുക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്
'ഇത് കേരളത്തിലെ സഹോദരങ്ങള്‍ക്ക് '! പ്രളയക്കെടുതിയില്‍ കേരളത്തിന് ബംഗാളില്‍ നിന്നും നാലുവയസ്സുകാരിയുടെ സഹായം

കൊല്‍ക്കത്ത : പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പശ്ചിമബംഗാളില്‍ നിന്നും ഒരു കുരുന്നുബാലികയുടെ സഹായഹസ്തം. ദക്ഷിണ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സ്വദേശിയായ നാലുവയസ്സുകാരി അപരാജിത സാഹയാണ്, താന്‍ സ്വരുക്കൂട്ടിയ ചെറിയ തുക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. തന്റെ പിറന്നാള്‍ ദിനത്തിലും മറ്റും ലഭിച്ച സമ്മാന തുകകളും മറ്റുമായി സ്വരൂക്കൂട്ടിയ 14,800 രൂപയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. 

മുതിര്‍ന്ന സിപിഎം നേതാവ് ബിമന്‍ ബോസിനാണ് അപരാജിത പണം കൈമാറിയത്. പിറന്നാള്‍ ദിനത്തിലും മറ്റുമായി ലഭിച്ച പണം, ഡാന്‍സ് റിഹേഴ്‌സലിനായി സിഡി പ്ലെയര്‍ വാങ്ങുന്നതിനായിട്ടാണ് അപരാജിത  സ്വരൂക്കൂട്ടിയിരുന്നത്. 

എന്നാല്‍ ടെലിവിഷന്‍ ചാനലുകളിലൂടെ കേരളത്തിലെ പ്രളയക്കെടുതി കണ്ടപ്പോള്‍ തന്നെ അപരാജിത, താന്‍ സ്വരുക്കൂട്ടിയ പണം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പാര്‍ട്ടി ഓഫീസിലെത്തിയ അപരാജിത, തന്റെ കയ്യിലുള്ള കുഞ്ഞു ബാഗ് ബിമന്‍ബോസിന്റെ കൈയില്‍ ഏല്‍പ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com