ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ ബക്കറ്റ് പിരിവ് ; മൂന്നുപേര്‍ പിടിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് പറഞ്ഞ് ബക്കറ്റ് പിരിവു നടത്തിയ മൂന്നുപേര്‍ പൊലീസ് പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ ബക്കറ്റ് പിരിവു നടത്തിയ മൂന്നുപേര്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ പെരളശ്ശേരിയിലാണ് സംഭവം. റിഷബ്, അലവില്‍ സഫാന്‍, കക്കാട് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. 


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പറില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ കേസില്‍ കഴിഞ്ഞദിവസം  തമിഴ്‌നാട് സ്വ?ദേശി അറസ്റ്റിലായിരുന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വ??ദേശി തോട്ടിയാമ്പട്ടിയില്‍ പളനിയപ്പന്‍ മകന്‍ വിജയകുമാറാണ് (38) ഷാഡോ പൊലീസിന്റെ പിടിയിലായത്. ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വന്ന മെസേജ് എഡി?റ്റ് ചെയ്ത് സ്വന്തം അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് പ്രചരിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com