700 കോടി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ; മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ശ്രീധരന്‍ പിള്ള

700 കോടി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ; മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ശ്രീധരന്‍ പിള്ള
700 കോടി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ; മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ശ്രീധരന്‍ പിള്ള

കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിന് യുഎഇ 700 കോടി ധനസഹായം വാഗ്ദാനം ചെയ്‌തെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണിത്. ഇതിന് എന്ത് മറുപടിയാണ് സിപിഎമ്മിന് പറയാനുള്ളതെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. 

യുഎഇ അങ്ങനെയൊരു ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. വിദേശ സഹായങ്ങള്‍ സ്വീകരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചത് യുപിഎ സര്‍ക്കാരാണെന്ന് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ ദുരന്തങ്ങളുണ്ടായ സമയത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചത്ര ആത്മാര്‍ത്ഥത ഒരു ഭരണകൂടവും കാണിച്ചിട്ടില്ല. കുട്ടനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഓടിയെത്തി. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി വന്നു. എബി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങിനിടയിലും പ്രധാനമന്ത്രി വന്നു- ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

സഹായങ്ങളെല്ലാം ചോദിച്ചതില്‍ കൂടുതല്‍ കേന്ദ്രം നല്‍കി. മുഖ്യമന്ത്രിക്ക് പോലും ഇക്കാര്യം സമ്മതിക്കേണ്ടി വന്നു. എന്നിട്ട് പോലും സര്‍ക്കാരും ഇടതുപക്ഷവും കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പി.എസ് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com