ദുരിതപ്രദേശത്ത് കുടിവെള്ളം നല്‍കിയില്ല; ടാങ്കര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി

ദുരിതപ്രദേശത്ത് കുടിവെള്ളം നല്‍കിയില്ല; ടാങ്കര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി
ദുരിതപ്രദേശത്ത് കുടിവെള്ളം നല്‍കിയില്ല; ടാങ്കര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി


കൊച്ചി: പ്രളയബാധിത പ്രദേശത്ത് കുടിവെള്ളം എത്തിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് നിയോഗിച്ച പല ടാങ്കര്‍ ലോറിക്കാര്‍ക്കും മടി. ഇത്തരത്തില്‍ മുങ്ങിയ വണ്ടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കിയ ഉദ്യോഗസ്ഥര്‍  ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. 

ടാങ്കര്‍ലോറി ഡ്രൈവര്‍മാരായ രമേശന്‍, അഖില്‍ എന്നിവരുടെ ലൈസന്‍സ് ആണ് എറണാകുളം ആര്‍ടിഒ പി ജോസ് സസ്‌പെന്റ് ചെയ്തത്. വെളളമിറങ്ങിയെങ്കിലും പലയിടത്തും വെളളം കിട്ടാത്ത അവസ്ഥയാണ്. ഇതുപരിഹരിക്കാന്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്ന നടപടികള്‍ ജില്ലാ ഭരണകൂടം നടത്തുന്നതിനിടെയാണ് രണ്ട് ഡ്രൈവര്‍മാര്‍ മുന്നറിയിപ്പില്ലാതെ ലോറിയുമായി മുങ്ങിയത്. 

നേരത്തെ ഈ ടാങ്കറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ ജല അതോറിറ്റിക്ക് കൈമാറിയിരുന്നു. പുത്തന്‍വേലിക്കര പ്രദേശത്ത് കുടിവെള്ളം എത്തിക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയത്. സംഭവം ജില്ലാ കളക്ടറെ അറിയിച്ചതിന് പിന്നാലെ ശക്തമായ നടപടികള്‍ കൈക്കൊളളാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ ടാങ്കര്‍ ലോറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും പലരും സഹകരിക്കുന്നില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com