ദുരിതാശ്വാസത്തിന് ലഭിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച് വനിതാ പൊലീസ്; തുറന്നുകാട്ടി സിസി ടിവി

പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി വിദേശത്ത് നിന്നെത്തിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച് എട്ട് വനിതാ പൊലീസുകാര്‍
ദുരിതാശ്വാസത്തിന് ലഭിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച് വനിതാ പൊലീസ്; തുറന്നുകാട്ടി സിസി ടിവി

കൊച്ചി: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി വിദേശത്ത് നിന്നെത്തിച്ച വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച് എട്ട് വനിതാ പൊലീസുകാര്‍. സംഭവം സിസി ടിവി ക്യാമറയില്‍ പതിഞ്ഞതോടെ വനിതാ പൊലീസുകാര്‍ പെട്ടുപോയി. എന്നാല്‍ സംഭവം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചി നഗരത്തിലെ സ്‌റ്റേഷനുകളില്‍ ഒന്നിലാണ് അടിച്ചുമാറ്റല്‍ നാടകം ക്യമാറയില്‍ കുടുങ്ങി പൊളിഞ്ഞത്. 

ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനായി വിദേശത്ത് നിന്ന് കണ്ടെയ്‌നര്‍ വഴിയാണ് വസ്ത്രങ്ങള്‍ എത്തിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നെത്തിച്ച വസ്ത്രങ്ങള്‍ തരംതിരിക്കാനുള്ള ചുമതല ഈ എട്ട് പൊലീസ് ഉദ്യോഗസ്ഥകള്‍ക്കായിരുന്നു. ഇതിനിടെയാണ് വനിതാ പൊലീസുകാര്‍ ചില വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്. 

സംഭവം പുറത്തായതോടെ വീട്ടിലേക്ക് കൊണ്ടുപോയ വസ്ത്രങ്ങള്‍ പൊലീസ് തിരിച്ചെത്തിച്ചു. എന്നാല്‍ വിഷയം ഒതുക്കാന്‍ ഉന്നത പൊലീസുകാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതായും വാര്‍ത്തകളുണ്ട്. വിഷയം സംബന്ധിച്ച് ഇതുവരെ കേസുകളൊന്നും വന്നിട്ടില്ല. ക്യാമ്പുകളില്‍ നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമാന സംഭവത്തില്‍ വയനാടുള്ള മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ റിമാന്‍ഡിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com