മുസ്ലീം ലീ​ഗ് ഒാഫിസിൽ ബോംബുകളും വടിവാളും: ആയുധങ്ങൾ കണ്ടെടുത്തത് സ്ഫോടനത്തിന് ശേഷമുണ്ടായ തിരച്ചിലിൽ

പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. 
മുസ്ലീം ലീ​ഗ് ഒാഫിസിൽ ബോംബുകളും വടിവാളും: ആയുധങ്ങൾ കണ്ടെടുത്തത് സ്ഫോടനത്തിന് ശേഷമുണ്ടായ തിരച്ചിലിൽ

കണ്ണൂര്‍: മുസ്ലീം ലീ​ഗ് ഫീസില്‍ നിന്ന് ബോംബുകളും വടിവാളുകളുമുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ ലീ​ഗ് ഒാഫിസിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. 

ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇരിട്ടി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മുസ്ലീം ലിഗ് ഓഫീസില്‍ സ്‌ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്. മൂന്ന് വടിവാളുകള്‍, ഇരുമ്പ് ദണ്ഡുകള്‍, ഇരുമ്പു പൈപ്പുകള്‍, മൂന്ന് ബോംബുകള്‍ എന്നിവയാണ് കണ്ടെടുത്തത്. 

ഇതോടൊപ്പം ബോംബുണ്ടാക്കാനാവശ്യമായ സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com