വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കും; താഴ്ന്ന വരുമാനക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി 

പ്രളയക്കെടുതിയില്‍ വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കും; താഴ്ന്ന വരുമാനക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരാശരി വരുമാനത്തിനേക്കാള്‍ താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്നവര്‍ക്ക് പ്രളയക്കെടുതി കനത്ത ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുളളവരുണ്ട്. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാ്ന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും. വാഹനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. ബാങ്കുകള്‍ തുറന്നാലുടന്‍ പതിനായിരം രൂപ അക്കൗണ്ടിലേക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതായിരിക്കും. ഇതിനായി വിവിധ തലങ്ങളില്‍ പണം കണ്ടെത്താനുളള ശ്രമങ്ങളാണ് നടന്നുവരുന്നത്. വിവിധ ഏജന്‍സികളില്‍ നിന്നും പണം ക്‌ണ്ടെത്താനുളള ശ്രമം നടന്നുവരുകയാണ്. നവകേരളം സൃഷ്ടിക്കാന്‍ സംസ്ഥാനത്തുളളവര്‍ ഒരു മാസത്തെ ശമ്പളം തരണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.ഇതിന് പുറമേ പ്രവാസികളുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പ്രവാസികള്‍ ഒരു മാസത്തെ ശമ്പളം തരണം. സമ്പന്നര്‍ കൂടുതല്‍ സഹായം നല്‍കി കേരളത്തെ പടുത്തുയര്‍ത്താനുളള ദൗത്യത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹമാണ്. ജഡ്ജിമാര്‍ ഉള്‍പ്പെടെ നാനാതുറകളില്‍പ്പെട്ട നിരവധിപ്പേരാണ് കേരളത്തിന് കൈത്താങ്ങുമായി രംഗത്തുവന്നിരിക്കുന്നത്. ഇവരുടെ സഹായസഹകരണത്തിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com