നിവിൻ പോളി ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി 

സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജീ​വിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്
നിവിൻ പോളി ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി 

തി​രു​വ​ന​ന്ത​പു​രം: പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ സഹായപ്രവാഹം തുടരുകയാണ്. നാനാതുറയിൽപ്പെട്ട നിരവധിപേരാണ് സഹായവാ​ഗ്ദാനവുമായി രം​ഗത്തുവന്നിരിക്കുന്നത‌്. ചലച്ചിത്രമേഖലയും ഇതിൽ സജീവ പങ്കാളിയാണ് പ്രമുഖ നടന്മാർക്ക് പിന്നാലെ യുവ ചലച്ചിത്ര നടൻ നി​വി​ൻ പോ​ളിയും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തുക കൈമാറി. 25 ലക്ഷം രൂപയാണ് കൈമാറിയത്. സി​പി​എം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി.​രാ​ജീ​വിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്.

 പ്ര​ള​യ ദു​രി​ത​ത്തി​ൽ​പ്പെ​ട്ട​വ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ഈ ​നാ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യമുണ്ടാകണമെന്ന് നിവിൻ അഭ്യർഥിച്ചു. ദു​രി​തം പേ​റു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള സ​മ​യ​മാ​ണിത്. എ​ല്ലാ​വ​ർ​ക്കും ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്കാം. പ്ര​ള​യക്കെടുതി നേ​രി​ടു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും നി​വി​ൻ​ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com