ദുരിതാശ്വാസക്യാംപിലേക്ക് വിദേശത്തുനിന്നെത്തിയ വസ്ത്രങ്ങള്‍ കടത്തിയ എട്ടു വനിതാ പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

ദുരിതാശ്വാസക്യാംപിലേക്ക് വിദേശത്തുനിന്നെത്തിയ വസ്ത്രങ്ങള്‍ കടത്തിയ എട്ടു വനിതാ പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം
ദുരിതാശ്വാസക്യാംപിലേക്ക് വിദേശത്തുനിന്നെത്തിയ വസ്ത്രങ്ങള്‍ കടത്തിയ എട്ടു വനിതാ പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരുതമനുഭവിക്കുന്നവര്‍ക്കക് വിതരണം ചെയ്യാന്‍ വിദേശത്ത് നിന്നെത്തിയ വസ്ത്രങ്ങള്‍ വീട്ടിലേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടുവനിതാ പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ വനിതാ പൊലീസുകാര്‍ക്കാണ് സ്ഥലം മാറ്റം. ആലുവ , ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനുകളിലേക്കാണ് സ്്ഥലം മാറ്റിയത്. 

ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ വിദേശത്തുനിന്ന് കണ്ടെയ്‌നറിലെത്തിയ വസ്ത്രത്തില്‍ നിന്ന് ഇവര്‍ ചിലത് വീട്ടിലേക്ക് കടത്തുകയായിരുന്നു. ഇതിനെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാധനങ്ങള്‍ എടുത്തതായി കണ്ടെത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റാനുള്ള നടപടിയുണ്ടായത്. പൊലീസുകാര്‍ക്കാകെ നാണക്കേടായി മാറിയിരുന്നു ഈ സംഭവം.

സ്്‌റ്റേഷനിലെ എട്ടുവനിതാ പൊലീസുകാര്‍ക്കായിരുന്നു കണ്ടെയ്‌നറില്‍ എത്തിയ വസ്ത്രങ്ങളുടെ തരംതിരിക്കല്‍ ചുമതല, ഇത് നടത്തുന്നതിനിടയിലാണ് ഇവര്‍ ചില വസ്ത്രങ്ങള്‍ കവര്‍ന്നത്. സ്റ്റേഷനില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച് തെളിവുകള്‍ കിട്ടിയത്. സംഭവം പുറത്തായതിന് പിന്നാലെ വീട്ടിലേക്ക് കൊണ്ടുപോയ സാധനങ്ങള്‍ ഇവര്‍ തിരിച്ചെത്തിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com