കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണം; പി എസ് സിയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണം - പി എസ് സിയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്ന് ഹൈക്കോടതി
കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണം; പി എസ് സിയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 3600 ഓളം എംപാനല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. പത്ത് വര്‍ഷത്തില്‍ താഴെ പണിയെടുത്തവരും വര്‍ഷത്തില്‍ 101 ദിവസത്തിലധികം ജോലിയെടുക്കാത്ത എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

ഉത്തരവ് ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ ഒഴിവുകള്‍ പിഎസ് സി വഴി നികത്താമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ അഡൈ്വസ് മെമ്മോ അയച്ചിട്ടും ജോലി ലഭിക്കാത്ത പട്ടികയിലുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യതയേറിയിട്ടുണ്ട്. 

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ എം പാനല്‍ ജീവനക്കാരുടെ സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍  കോടതി ഉത്തരവ് പാലിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി തയ്യാറാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com