ക്രിസ്മസ് അവധി: മറുനാടൻ മലയാളികളെ ലക്ഷ്യമിട്ട് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ; ഡിസംബർ 20 മുതൽ ജനുവരി രണ്ടുവരെ 

ഈ വര്‍ഷത്തെ ക്രിസ്മസ് അവധിദിനങ്ങളോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും
ക്രിസ്മസ് അവധി: മറുനാടൻ മലയാളികളെ ലക്ഷ്യമിട്ട് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ; ഡിസംബർ 20 മുതൽ ജനുവരി രണ്ടുവരെ 

തിരുവനന്തപുരം : ഈ വര്‍ഷത്തെ ക്രിസ്മസ് അവധിദിനങ്ങളോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. 2018 ഡിസംബര്‍ 20 മുതല്‍ 2019 ജനുവരി രണ്ടാം തീയതി വരെയായിരിക്കും പ്രത്യേക സര്‍വീസുകള്‍. 

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബം​ഗലൂരുവിലേക്കും തിരിച്ചുമാണ് സർവീസ് നടത്തുക. അന്തര്‍സംസ്ഥാന  കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ആയിരിക്കും സര്‍വീസുകള്‍ നടത്തുകയെന്ന് കെഎസ്ആർടിസി അറിയിച്ചു. ഈ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com