തെരഞ്ഞടുപ്പ് കേസ് അന്വേഷിച്ച എസ്‌ഐയ്‌ക്കെതിരെ തെറിവിളി പ്രസംഗം; കെഎം ഷാജിക്കെതിരെ കേസ്

നക്കാപ്പിച്ചക്കുവേണ്ടി ഔദ്യോഗിക സാക്ഷിയെന്ന പദവിയെത്തന്നെ ഇവര്‍ കളങ്കപ്പെടുത്തി. നെഞ്ചില്‍ കുറിച്ചിട്ടോ.. കാട്ടുകള്ളന്മാരായ നിങ്ങളെ തളയ്ക്കുക തന്നെ ചെയ്യും
തെരഞ്ഞടുപ്പ് കേസ് അന്വേഷിച്ച എസ്‌ഐയ്‌ക്കെതിരെ തെറിവിളി പ്രസംഗം; കെഎം ഷാജിക്കെതിരെ കേസ്

കണ്ണൂര്‍: കെഎം ഷാജിക്കെതിരായ തെരഞ്ഞടുപ്പ് കേസ് കേസന്വേഷിച്ച എസ്‌ഐയ്‌ക്കെതിരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും പ്രസംഗം നടത്തിയതിന് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ശനിയാഴ്ച കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഷാജിയുടെ വിവാദ പ്രസംഗം. ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുമായിരുന്നു ഷാജിയുടെ പ്രസംഗം. പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് ഷാജിക്കെതിരെ കേസെടുത്തത്.

സിപിഐ എമ്മിന്റെ കൂലിക്കാരനാണ് എസ്‌ഐ ശ്രീജിത്തുകൊടേരി. നക്കാപ്പിച്ചക്കുവേണ്ടി ഔദ്യോഗിക സാക്ഷിയെന്ന പദവിയെത്തന്നെ ഇവര്‍ കളങ്കപ്പെടുത്തി. നെഞ്ചില്‍ കുറിച്ചിട്ടോ.. കാട്ടുകള്ളന്മാരായ നിങ്ങളെ തളയ്ക്കുക തന്നെ ചെയ്യും'' ഇങ്ങനെ പോയി ഷാജിയുടെ പ്രസംഗം. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാര്‍, സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ എന്നിവരെയും പേരെടുത്തു പറഞ്ഞ് അധിക്ഷേപം ചൊരിഞ്ഞു.''കോടതികളില്‍നിന്ന് എത്ര വിധികള്‍ വരുന്നു. എല്ലാ വിധികളും നീതിയല്ലെന്നുംഷാജി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വര്‍ഗീയത പ്രചാരിപ്പിച്ചുവെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് ഷാജിയെ അയോഗ്യനാക്കിയത്. ഈ പശ്ചാത്തലത്തിലാണ് 'ഷാജിക്കും പറയാനുണ്ട്' എന്ന പേരില്‍ ലീഗ് ജില്ലാ കമ്മിറ്റി രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവും വളപട്ടണം പഞ്ചായത്തു പ്രസിഡന്റുമായിരുന്ന മനോരമയുടെ വീട്ടില്‍നിന്ന് പൊലീസ് പിടിച്ച ലഘുലേഖകളില്‍ വര്‍ഗീയപ്രചാരണം സംബന്ധിച്ച ലഘുലേഖ ഉണ്ടായിരുന്നില്ലെന്നായിരുന്നു ഷാജിയുടെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com