ബിജെപി സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമം: മധ്യവയസ്‌കന്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി

ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഓടിയെത്തുകയായിരുന്നു.
ബിജെപി സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമം: മധ്യവയസ്‌കന്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി

തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം. ദേഹത്ത് പെട്രോളൊഴിച്ച ആള്‍ സമരപ്പന്തലിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. മുട്ടട സ്വദേശി വേണുഗോപാലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സികെ പത്മനാഭന്റെ സമരപ്പന്തലിന് മുന്നില്‍ വെച്ച് ഇയാളെ പൊലീസും പ്രവര്‍ത്തകരും തടഞ്ഞു. 

ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. വേണുഗോപാലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ മൂന്ന് മുതലാണ് ബിജെപിയുടെ രണ്ടാംഘട്ട പ്രത്യക്ഷ സമരം തുടങ്ങിയത്. സമരപ്പന്തലില്‍ നിരാഹാരം കിടന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com