കോഴിക്കോട് പൊലീസുകാരനെ അഭിഭാഷകന്‍ താക്കോല്‍ കൊണ്ട് കുത്തി: സംഭവം കോടതി വരാന്തയില്‍ വെച്ച്

അഭിഭാഷകന്‍ പൊലീസുകാരനെ കോടതി വരാന്തയില്‍ വെച്ച് താക്കോല്‍ക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: അഭിഭാഷകന്‍ പൊലീസുകാരനെ കോടതി വരാന്തയില്‍ വെച്ച് താക്കോല്‍ക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. എലത്തൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിഷിനാണ് പരിക്കേറ്റത്. സംഭവത്തില്‍ കൊയിലാണ്ടി സ്വദേശിയായ അഭിഭാഷകന്‍ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിഷിന്റെ കഴുത്തിലാണ് പരിക്ക്. 

കേസ് ആവശ്യത്തിനായി കൊയിലാണ്ടി കോടതിയില്‍ എത്തിയ രഞ്ജിഷിനെ മദ്യപിച്ചെത്തിയ മഹേഷ് കയ്യില്‍ കരുതിയിരുന്ന കാറിന്റെ താക്കോല്‍ ഉപയോഗിച്ച് കുത്തുകയായിരുന്നു. കോടതി വരാന്തയില്‍ ഉണ്ടായിരുന്നവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പലവട്ടം ഇയാള്‍ താക്കോല്‍ കൊണ്ട് പരിക്കേല്‍പ്പിച്ചു. 

കൊയിലാണ്ടി കോടതിയിലെ ഒരു കേസില്‍ ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെടുത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ഔദ്യോഗിക ജോലി തടസപ്പെടുത്തിയതിനും അപായപ്പെടുത്താന്‍ ശ്രമിച്ചതിനും മഹേഷിനെതിരെ കൊയിലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com