തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച സംഭവം: നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

തിരുവനന്തപുരത്ത് ട്രാഫിക് നിയമം തെറ്റിച്ച് യു ടേണ്‍ എടുത്തത് ചോദ്യം ചെയ്ത പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച സംഭവം: നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രാഫിക് നിയമം തെറ്റിച്ച് യു ടേണ്‍ എടുത്തത് ചോദ്യം ചെയ്ത പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. 

തിരുവനന്തപുരം പാളയത്ത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. ട്രാഫിക്ക് നിയമം ലംഘിച്ച് യുടേണ്‍ എടുത്ത ബൈക്ക് ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞത് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സഹപ്രവര്‍ത്തകര്‍ മര്‍ദനമേല്‍ക്കുമ്പോള്‍ മറ്റു പൊലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മര്‍ദനത്തില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട പൊലീസുകാരന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചശേഷം, കൂടുതല്‍ പൊലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. 

എന്നാല്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പ്രവര്‍ത്തകരെത്തി, പൊലീസ് കസ്റ്റഡിയിലുള്ളവരെ ബലമായി മോചിപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ടവരെ പിടികൂടാനും സാധിച്ചിരുന്നില്ല. ക്രൂരമര്‍ദനമേറ്റ പൊലീസുകാര്‍ തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. എന്നാല്‍ അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐക്ക് പങ്കില്ലെന്നായിരുന്നു ജില്ലാ പ്രസിഡന്റ് ഷിജിത്തിന്റെ വിശദീകരണം. സംഭവത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ, കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com