പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു: കാറിനും കേടുപാട്, ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി

വീടിന്റെ മുന്‍വശത്ത് പുക നിറഞ്ഞു രണ്ടാം നിലയില്‍ ഉറങ്ങുകയായിരുന്ന നാസറുദീനും ഭാര്യയ്ക്കും ശ്വാസതടസം അനുഭവപ്പെട്ട് ഉണര്‍ന്നപ്പോഴാണ് വിവരം അറിഞ്ഞത്.
പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു: കാറിനും കേടുപാട്, ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടിലെത്തിയ അജ്ഞാതര്‍ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു. ബൈക്കിന് തീപടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ട കാറിനും കേടുപാട് പറ്റി.  പറണ്ടോട് മൂന്നാംകല്ല് ബിസ്മി മന്‍സിലില്‍ നാസറുദീ(53)ന്റെ വീട്ടിലെ ബൈക്ക് ആണ് കത്തിച്ചത്. 

വീടിന്റെ മുന്‍വശത്ത് പുക നിറഞ്ഞു രണ്ടാം നിലയില്‍ ഉറങ്ങുകയായിരുന്ന നാസറുദീനും ഭാര്യയ്ക്കും ശ്വാസതടസം അനുഭവപ്പെട്ട് ഉണര്‍ന്നപ്പോഴാണ് വിവരം അറിഞ്ഞത്. വീട്ടുകാരും നിലവിളി കേട്ട് എത്തിയ സമീപവാസികളും ചേര്‍ന്ന് തീയണക്കുകയായിരുന്നു.   

ഈ സമയം വിതുരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു. പോര്‍ച്ചിലുണ്ടായിരുന്ന ബൈക്ക് അവിടെ നിന്ന് പുറത്തേക്കു കൊണ്ടുവന്ന  ശേഷമാണ് കത്തിച്ചത്. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. ആര്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com