തൃശൂരിൽ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു

മായന്നൂരിൽ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: മായന്നൂരിൽ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു. ശെൽവൻ (50) ആണ് മരിച്ചത്. 

മായന്നൂർ മൂലങ്ങാട്ടു കാവിൽ അയ്യപ്പൻ വിളക്കിന് എഴുന്നള്ളിച്ച കൊമ്പൻ നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ എന്ന ആന‍യാണ് ഇടഞ്ഞത്. ഈ ആനയുടെ ഒന്നാം പാപ്പാനായിരുന്നു ശെൽവൻ. ആനയുടെ കുത്തേറ്റ ശെൽവനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com