നാളെ മുതല്‍ 30 വരെ ട്രെയിന്‍ സമയത്തില്‍ മാറ്റം; രണ്ടേകാല്‍ മണിക്കൂര്‍ വരെ വൈകിയോടും

കരുനാഗപ്പള്ളി റെയില്‍വേ യാര്‍ഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ നാളെ മുതല്‍ 30 വരെ ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും
നാളെ മുതല്‍ 30 വരെ ട്രെയിന്‍ സമയത്തില്‍ മാറ്റം; രണ്ടേകാല്‍ മണിക്കൂര്‍ വരെ വൈകിയോടും

തിരുവനന്തപുരം:കരുനാഗപ്പള്ളി റെയില്‍വേ യാര്‍ഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ നാളെ മുതല്‍ 30 വരെ ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും. കൊല്ലം  ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

കൊല്ലം- ഹൈദരാബാദ് സ്‌പെഷ്യല്‍ മുക്കാല്‍ മണിക്കൂറും, കൊച്ചുവേളി  ലോകമാന്യതിലക് ദൈ്വവാര എക്‌സ് പ്രസ് ഒന്നരമണിക്കൂറും ഗുരുവായൂര്‍ - ചെന്നൈ എഗ്മൂര്‍ 20,28,29 തീയതികളില്‍ ഒന്നരമണിക്കൂറും, അമൃത എക്‌സ് പ്രസ് 20 മുതല്‍ 23 വരെയും 26,28,29 തീയതികളിലും രണ്ടുമണിക്കൂറും, കന്യാകുമാരി - ദിബ്രുഗാര്‍ഹ് മുക്കാല്‍ മണിക്കൂറും, കൊല്ലം - നിസാമുദ്ദീന്‍ സ്‌പെഷ്യല്‍ രണ്ടേകാല്‍ മണിക്കൂറും, തിരുവനന്തപുരം - നിസാമുദ്ദീന്‍ 22,28 തീയതികളില്‍ ഒരുമണിക്കൂറും പുറപ്പെടാന്‍ വൈകും. 

കൂടാതെ ചെന്നൈ - ഗുരുവായൂര്‍, ശ്രീഗംഗാനഗര്‍ - കൊച്ചുവേളി, ഹൈദരാബാദ് - കൊല്ലം സ്‌പെഷ്യല്‍, മംഗലാപുരം - തിരുവനന്തപുരം, വെരാവേല്‍ - തിരുവനന്തപുരം, ഗാന്ധിധാം - നാഗര്‍കോവില്‍, കരിംനഗര്‍ -കൊല്ലം തുടങ്ങിയ ട്രെയിനുകള്‍ അരമണിക്കൂര്‍ മുതല്‍ രണ്ടരമണിക്കൂര്‍ വരെ കരുനാഗപ്പള്ളിഭാഗത്ത് വൈകുമെന്നും റെയില്‍വേ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com