രണ്ട് ട്രയിനുകള്‍ റദ്ദാക്കി; നിരവധി ട്രയിനുകള്‍ വഴി തിരിച്ചുവിടും

ഡിസംബര്‍ 21 ന് രാവിലെ 8.45 ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നം. 22659 കൊച്ചുവേളിഡെറാഡൂണ്‍ പ്രതിവര എക്‌സ്പ്രസ് റദ്ദാക്കി
രണ്ട് ട്രയിനുകള്‍ റദ്ദാക്കി; നിരവധി ട്രയിനുകള്‍ വഴി തിരിച്ചുവിടും

ചെന്നൈ : ഉത്തര റെയില്‍വേയുടെ ഡല്‍ഹി ഡിവിഷനില്‍ ഫരീദാബാദ് ന്യൂ ടൌണ്‍ സ്‌റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 22 ഡിസംബര്‍ മുതല്‍ 23 ഡിസംബര്‍ 2018 വരെ ചില ട്രെയിനുകള്‍ റദ്ദാക്കുകയോ/ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍

1. ഡിസംബര്‍ 21 ന് രാവിലെ 8.45 ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നം. 22659 കൊച്ചുവേളിഡെറാഡൂണ്‍ പ്രതിവര എക്‌സ്പ്രസ് റദ്ദാക്കി.

2. ഡിസംബര്‍ 24 ന് രാവിലെ 5.50 ന് ഡെറാഡൂണില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നം. 22660 ഡെറാഡൂണ്‍കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് റദ്ദാക്കി.

വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍

1. ഡിസംബര്‍ 22 നും 23 നും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നം. 12626 ന്യൂഡല്‍ഹിതിരുവനന്തപുരം കേരള എക്‌സ്പ്രസ്, ചിപ്യാന ബുസര്‍ഗ്, ഖുര്‍ജ, മിതാവല്‍, ആഗ്ര കന്റോണ്‍മെന്റ് വഴി തിരിച്ചുവിടും.

2. ഡിസംബര്‍ 21 നും 22 നും യാത്ര തിരിക്കുന്ന ട്രെയിന്‍ നം 16032 ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര ചെന്നൈ സെന്‍ട്രല്‍ ആന്‍ഡമാന്‍ എക്‌സ്പ്രസ്, റോത്തക്, അശ്താല്‍ ബോഹര്‍, റെവാരി, അല്‍വാര്‍, മഥുര വഴി തിരിച്ചുവിടും.

3. ഡിസംബര്‍ 22, 23 തീയതികളിലെ ട്രെയിന്‍ നം. 12622 ന്യൂഡല്‍ഹിചെന്നൈ സെന്‍ട്രല്‍ തമിഴ്‌നാട് എക്‌സ്പ്രസ്, ചിപ്യാന ബുസര്‍ഗ്, ഖുര്‍ജ, മിതാവല്‍, ആഗ്ര കന്റോണ്‍മെന്റ് വഴി തിരിച്ചുവിടും.

4. ഡിസംബര്‍ 23 ന് യാത്ര തിരിക്കുന്ന ട്രെയിന്‍ നം 12618 ഹസ്രത് നിസാമുദ്ദീന്‍എറണാകുളം മംഗള എക്‌സ്പസ്, ചിപ്യാന ബുസര്‍ഗ്, ഖുര്‍ജ, മിതാവല്‍, ആഗ്ര കന്റോണ്‍മെന്റ് വഴി തിരിച്ചുവിടും.

5. ഡിസംബര്‍ 20, 21 തീയതികളില്‍ യാത്ര തിരിക്കുന്ന ട്രെയിന്‍ നം. 12617 എറണാകുളംഹസ്രത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, ആഗ്ര കന്റോണ്‍മെന്റ്, മിതാവല്‍, ഖുര്‍ജ, ചിപ്യാന ബുസര്‍ഗ് വഴി തിരിച്ചുവിടും.

6. ഡിസംബര്‍ 20, 21 തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ നം. 12625 തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ആഗ്ര കന്റോണ്‍മെന്റ്, മിതാവല്‍, ഖുര്‍ജ, ചിപ്യാന ബുസര്‍ഗ് വഴി തിരിച്ചുവിടും.

7. ഡിസംബര്‍ 23 ന് പുറപ്പെടുന്ന ട്രെയിന്‍ നം. 12484 അമൃത്സര്‍കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ്, ന്യൂ ആദര്‍ശ് നഗര്‍, ഡല്‍ഹി കന്റോണ്‍മെന്റ്, റെവാരി, ഖുത്ബാവ് വഴി തിരിച്ചുവിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com