കുഞ്ഞാലിക്കുട്ടി മാത്രമല്ല, സിപിഐയുടെ ഏക അംഗവും മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് മുങ്ങി; പാര്‍ട്ടിയില്‍ അതൃപ്തി

ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്ന സിപിഐയും പ്രചതിരോധത്തില്‍.
കുഞ്ഞാലിക്കുട്ടി മാത്രമല്ല, സിപിഐയുടെ ഏക അംഗവും മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് മുങ്ങി; പാര്‍ട്ടിയില്‍ അതൃപ്തി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്ന സിപിഐയും പ്രചതിരോധത്തില്‍. സുപ്രധാന ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ട്ടിയുടെ ഏക ലോക്‌സഭാഗം സിഎന്‍ ജയദേവന്റെ പാര്‍ലമെന്റിലെ അസാനിധ്യത്തില്‍ കേന്ദ്രനേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു.  

ബില്‍ പാസായ വ്യാഴാഴ്ച ജയദേവന്‍ ഡല്‍ഹിയിലുണ്ടായിരുന്നില്ല. എംപിയോട് കേന്ദ്രനേൃത്വം വിശദീകരണം തേടി. മണ്ഡലത്തില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയുണ്ടായിരുന്നതിനാല്‍ സഭയിലെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു ജയദേവന്റെ വിശദീകരണം. 

മുത്തലാഖ് പോലുള്ള വിഷയത്തില്‍ എംപി വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിമര്‍ശനം. ജയദേവന്റെ അസാന്നിധ്യത്തില്‍ സിപിഐ രാജ്യസഭാഗം ബിനോയ് വിശ്വത്തിന് വിഷയത്തില്‍ വെള്ളിയാഴ്ച സിപിഎം എംപിമാര്‍ നതട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് ഇടുപക്ഷത്തിന് ഒരേനിലപാടാണെന്ന് പറയേണ്ടിയുംവന്നു. ഇതും കേന്ദ്രനേതൃത്വ ചൊടുപ്പിച്ചു. 

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടി പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ എത്താതെ കല്യാണം കൂടാന്‍ പോയത് വിവാദമായിരുന്നു. മുസ് ലിം സമുദായത്തെ സംബന്ധിച്ച് ഗൗരവതരമായ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട നേതാവ് വിട്ടുനിന്നത് ലീഗില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ലിന് എതിരെ വോട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com