കേരളം
ബൈക്കില്‍ കൂട്ടിക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ ; ദുരൂഹത
ശരീരം ബൈക്കിനോട് ചേര്‍ത്ത് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
കോട്ടയം: പാറക്കുളത്തില്‍ യുവാവിന്റെ മൃതദേഹം ബൈക്കില്‍ കെട്ടിതാഴ്ത്തിയ നിലയില്‍ കണ്ടെത്തി. ശരീരം ബൈക്കിനോട് ചേര്‍ത്ത് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴൂര്‍ കാഞ്ഞിരപ്പാറയിലാണ് സംഭവം.
ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് മരിച്ചത്. ഇടുപ്പും ബൈക്കുമായി കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുകേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇന്നലെ കൈനകരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ