ടിപ്പര്‍ പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ ഉറങ്ങാന്‍ പോയി; രാവിലെ വന്നപ്പോള്‍ ടിപ്പര്‍ കിടന്നിടത്ത് പൊടി പോലുമില്ല

ടിപ്പറിനൊപ്പം പാര്‍ക്ക് ചെയ്തിരുന്ന മറ്റു വാഹനങ്ങള്‍ കടത്താനും കള്ളന്‍ ശ്രമിച്ചിരുന്നെങ്കില്‍ നടന്നില്ല
ടിപ്പര്‍ പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍ ഉറങ്ങാന്‍ പോയി; രാവിലെ വന്നപ്പോള്‍ ടിപ്പര്‍ കിടന്നിടത്ത് പൊടി പോലുമില്ല

കൊല്ലം; കൊല്ലത്ത് ഡ്രൈവര്‍ പാര്‍ക്ക് ചെയ്ത് പോയ ടിപ്പര്‍ അടിച്ചുമാറ്റി. ദേശീയപാത 66ല്‍ കൊല്ലം രാമന്‍കുളങ്ങരയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പറാണ് മോഷണം പോയത്. ടിപ്പറിനൊപ്പം പാര്‍ക്ക് ചെയ്തിരുന്ന മറ്റു വാഹനങ്ങള്‍ കടത്താനും കള്ളന്‍ ശ്രമിച്ചിരുന്നെങ്കില്‍ നടന്നില്ല. തുടര്‍ന്നാണ് ഒത്തുകിട്ടിയ ടിപ്പറുമായി കടന്നത്.

പാരിപ്പള്ളി സ്വദേശി പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള  കെഎല്‍.2. എ.ജെ. 7812 എന്ന ടിപ്പര്‍ ലോറിയാണ് മോഷ്ടിച്ചത്. ഇതേ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന രാമന്‍കുളങ്ങര സ്വദേശി പ്രകാശിന്റെ മൂന്ന് ടിപ്പറുകളും കുത്തിതുറന്ന് മോഷ്ടിക്കാന്‍ ശ്രമം നടന്നു. സമീപത്തുണ്ടായിരുന്ന രണ്ട് കാറുകളും മോഷ്ടാക്കള്‍ കുത്തിത്തുറന്നെങ്കിലും അടിച്ചുമാറ്റാന്‍ പറ്റിയില്ല.  

ശനിയാഴ്ച്ച പുലര്‍ച്ചെ വാഹനം നഗരത്തിലൂടെ കടന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.  ശക്തികുളങ്ങര എസ്.ഐ  രതീഷിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com