വനിതാമതില്‍: മൂന്ന് ജില്ലകളില്‍ ആക്രമണസാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ബിജെപി നേതാക്കള്‍ നിരീക്ഷണത്തില്‍

ബിജെപി - സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. മതിലില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ നിന്നെത്തുന്നവരെയും നിരീക്ഷിക്കും
വനിതാമതില്‍: മൂന്ന് ജില്ലകളില്‍ ആക്രമണസാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ബിജെപി നേതാക്കള്‍ നിരീക്ഷണത്തില്‍


കോഴിക്കോട്: പുതുവര്‍ഷദിനത്തില്‍ നടക്കുന്ന വനിതാ മതിലിന് മൂന്ന് ജില്ലകളില്‍ ആക്രമണസാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളിലാണ് ഭീഷണി. ഇവിടുങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ മൂന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അയ്യപ്പജ്യോതിക്ക് നേരെ കണ്ണൂര്‍, കാസര്‍ഗോഡ് അതിര്‍ത്തിപ്രദേശങ്ങളായ ആണൂര്‍, ഓണക്കുന്ന് എന്നിവിടങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിര്‍ദ്ദേശം. മതിലിനും ഇതിനായി എത്തുന്നവരുടെ വാഹനത്തിനും നേരെ ആക്രമണസാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 

മൂന്നിടത്ത് ബിജെപി സംഘപരിവാര്‍ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. മതിലില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ നിന്നെത്തുന്നവരെയും നിരീക്ഷിക്കും. കാസര്‍ഗോഡ്, മഞ്ചേശ്വരം, ആദൂര്‍, ബേക്കല്‍, അമ്പലത്തറ, വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധികളിലെ 74 ഇടങ്ങളിലാണ് അതിശ്രദ്ധ വേണ്ടത്.

കണ്ണൂര്‍ ജില്ലയില്‍ കരിവെള്ളൂര്‍, കോത്തായിമുക്ക്, അന്നൂര്‍, കണ്ടോത്ത് പറമ്പ്,തലായി, സെയ്താര്‍ പള്ളി, എന്നിങ്ങനെ ആറിടത്താണ് നിരീക്ഷണം. കോഴിക്കോട് റൂറലില്‍ അഴിയൂര്‍, കുഞ്ഞിപ്പള്ളി, മുക്കാളി, പാലായാട്ടുനട, പയ്യോളി എന്നിവിടങ്ങളിലാണ് നിരീക്ഷണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com