സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: മുഖ്യപ്രതി സുനിൽ പിടിയിൽ

കൊല്ലം പവിത്രേശ്വരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. മാറനാട് സുനി എന്ന സുനിലാണ് പിടിയിലായത്
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം: മുഖ്യപ്രതി സുനിൽ പിടിയിൽ

കൊല്ലം:   കൊല്ലം പവിത്രേശ്വരത്ത് സിപി എം ബ്രാഞ്ച് സെക്രട്ടറിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. മാറനാട് സുനി എന്ന സുനിലാണ് പിടിയിലായത്.എരുതനങ്ങാട് പൊയ്ക്കവിള വീട്ടിൽ  ബി ദേവദത്തനാണ്(56) കൊല്ലപ്പെട്ടത്. 

പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ദേവദത്തന്‍. സ്‌ളിപ്പ് വിതരണം നടക്കുന്നതിനിടെ ബൈക്കില്‍ നിന്നും തലയ്‌ക്കടിച്ചുവീഴ്‌ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദേവദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാസങ്ങൾക്ക് മുൻപ് പ്രദേശവാസികളായ സ്ത്രീയെയും മകനെയും മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സുനിലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മർദ്ദനമേറ്റവർക്ക് അനുകൂലമായ നിലപാടായിരുന്നു ദേവദത്തൻ സ്വീകിരിച്ചിത്, കൂടാതെ വ്യാജ ചാരായ കേസിലും സുനിലിനെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിരോധമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സൂചന. സുനിലിന്റെ പേരിൽ വെറേയും നിരവധി കേസുകളുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com