ഫേസ്ബുക്ക് വഴി യുവതിക്ക് അശ്ലീല സന്ദേശം: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ഹൈദരാബാദ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിക്ക് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മിര്‍സാ മൗസം ബേഗാണ് ഹൈദരാബാദില്‍ അറസ്റ്റിലായത്.
ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയോട് തന്റെ ലൈംഗിക താത്പര്യങ്ങള്‍ പ്രതി വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതിന് യുവതി വഴങ്ങാതിരുന്നതോടെ മെസേജുകളിലൂടെയും പോസ്റ്റുകളിലൂടെയും ഇയാള്‍ അവഹേളിച്ചുവെന്നാണ് പരാതി.
33കാരിയായ യുവതി ഫെബ്രുവരി 18നാണ് ഇത് സംബന്ധിച്ച് ലങ്കാര്‍ ഹൗസ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച പ്രതി അവഹേളനം നടത്തുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മാത്രവുമല്ല പ്രതിയുമായി ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്നതോടെ പരാതിക്കാരിയുടെ പേരില്‍ മറ്റുള്ളവര്‍ക്ക് വ്യാജ സന്ദേശമയക്കാനും തുടങ്ങി. ഇത് സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് യുവതി പരാതിയുമായെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ