സിപിഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുമുന്നണി ദുര്‍ബലപ്പെട്ടുവെന്ന് സാരം; വിമര്‍ശനവുമായി കാനം

സിപിഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുമുന്നണി ദുര്‍ബലപ്പെട്ടുവെന്നാണ് അര്‍ത്ഥമെന്ന് കാനം രാജേന്ദ്രന്‍
സിപിഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുമുന്നണി ദുര്‍ബലപ്പെട്ടുവെന്ന് സാരം; വിമര്‍ശനവുമായി കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുത്ത് സിപിഐയെ ദുര്‍ബലപ്പെടുത്താന്‍ സിപിഎം നീക്കം നടത്തുന്നതായുളള റിപ്പോര്‍ട്ടുകളെ തളളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.സിപിഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുമുന്നണി ദുര്‍ബലപ്പെട്ടുവെന്നാണ് അര്‍ത്ഥമെന്ന് കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. 

സിപിഐ ദുര്‍ബലമായാലും എല്‍ഡിഎഫ് ശക്തിപ്പെടണം എന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ സിപിഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുമുന്നണി ദുര്‍ബലപ്പെട്ടുവെന്നാണ് അതിന്റെ അര്‍ത്ഥം .അതിനാല്‍ ഇവര്‍ നിലപാട് തിരുത്തണമെന്നും കാനം ആവശ്യപ്പെട്ടു. വിട്ടുപോയവര്‍ തിരിച്ചുവന്നാല്‍ എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വികസിക്കുമെന്നും കാനം ചൂണ്ടികാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com