ബി സന്ധ്യയെ മാറ്റിയത് മുഖ്യമന്ത്രി ഇടപെട്ട്; തീരുമാനം എറണാകുളം സമ്മേളനത്തിന് പിന്നാലെ

നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് തിരിച്ചടിയുണ്ടാകുമെന്ന പ്രതീതി വന്നതിന് പിന്നാലെയാണ് നടപടി. എറണാകുളം ജില്ലാസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി
ബി സന്ധ്യയെ മാറ്റിയത് മുഖ്യമന്ത്രി ഇടപെട്ട്; തീരുമാനം എറണാകുളം സമ്മേളനത്തിന് പിന്നാലെ

തിരുവനന്തപുരം:  പൊലീസ് തലപ്പത്തെ ഉന്നതര്‍ പോലും അറിയാതെയാണ് മൂന്ന് എഡിജിപിമാരെ മാറ്റാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായത്. നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് തിരിച്ചടിയുണ്ടാകുമെന്ന പ്രതീതി വന്നതിന് പിന്നാലെയാണ് നടപടി. എറണാകുളം ജില്ലാസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ മേല്‍നോട്ടച്ചുമതല ഉണ്ടായിരുന്ന എഡിജിപി ബി.സന്ധ്യയെ മാറ്റിയതോടെ കേസിന്റെ അന്വേഷണ ചുമതല ഇനി ആര്‍ക്കെന്നകാര്യത്തില്‍ അവ്യക്തത തുടരുകയാണ്. 

ഒരു വര്‍ഷത്തിലേറെയായി ദക്ഷിണ മേഖല എഡിജിപി സ്ഥാനത്തു തുടര്‍ന്ന ബി. സന്ധ്യയെ ക്രമസമാധാന ചുമതലയില്‍നിന്നു നീക്കി താരതമ്യേന അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളജിന്റെ തലപ്പത്താണു നിയമിച്ചിരിക്കുന്നത്. ഇത് നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാലിപ്പോള്‍ നടന്നത് സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം.ബി.സന്ധ്യക്ക് പകരം അനില്‍കാന്താണ് പുതിയ ദക്ഷിണമേഖല എഡിജിപി. അദേഹത്തിന് നടി ആക്രമിക്കപ്പെട്ട കേസിന്റെ മേല്‍നോട്ടചുമതല ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. ഇതാണ് നടി ആക്രമിക്കപ്പെട്ടകേസിന്റെ അന്വേഷണം താളംതെറ്റുമെന്നുള്ള ആരോപണം ഇയര്‍ന്നിരിക്കുന്നത്. 

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വിവാദമായിരുന്ന പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം, നടിയെ ആക്രമിച്ച കേസ് തുടങ്ങിയവയുടെയെല്ലാം മേല്‍നോട്ടച്ചുമതല സന്ധ്യയ്ക്കായിരുന്നു. ഈ രണ്ടു കേസുകളിലും അവര്‍ നടത്തിയ അന്വേഷണം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ തനിക്ക് കൈമാറാത്തത് പൊലീസിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്. കുറ്റപത്രം ചോര്‍ന്ന നടപടിയില്‍ അന്വേഷണസംഘത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കേസില്‍ സന്ധ്യയുടെ നടപടിക്കെതിരെ ദിലീപും പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രധാനനടിയുടെ ഇഷ്ടത്തിനനുസരിച്ചാണ് എഡിജിപി പ്രവര്‍ത്തിക്കുന്നതെന്നും ദിലീപ് ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com