ആര്‍എസ്എസ് അധോലോക സംഘടന; ഭീഷണിയെ ഭയമില്ല, എല്ലാം തുറന്നു പറയും: സുബഹ്

ആര്‍എസ്എസ് എന്താണെന്നറിയാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നല്‍ വ്യക്തിപരമായി തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയും
ആര്‍എസ്എസ് അധോലോക സംഘടന; ഭീഷണിയെ ഭയമില്ല, എല്ലാം തുറന്നു പറയും: സുബഹ്

കണ്ണൂര്‍: കണ്ണൂരില്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് ആര്‍എസ്എസാണെന്ന് ആര്‍എസ്എസ് വിട്ട്  സിപിഎമ്മില്‍ ചേര്‍ന്ന സുബഹ്. സിബി സുബഹിന് നല്‍കിയ  സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുബഹ്. എന്നാല്‍ ആക്രമണത്തിന് ശേഷം അതിന് പിന്നില്‍ സിപിഎം ആണെന്ന് വ്യാപക പ്രചാരണം സംഘടിപ്പിക്കുകയാണ്. ആര്‍എസ്എസ് വിട്ട് സിപിഎമ്മുമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച തനിക്കെതിരെ വ്യാപകമായി കള്ളപ്രചാരണം അഴിച്ച് വിടുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് എന്താണെന്നറിയാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നല്‍ വ്യക്തിപരമായി തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയും. കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ പരസ്പരം തമ്മിലടിച്ച് ഇല്ലാതാവുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ധാരാളം പ്രവര്‍ത്തകര്‍ നാടുവിട്ടുപോയിട്ടുണ്ടെന്നും സംഘടന  ഇപ്പോള്‍ മനുഷ്യന്‍മാരുടെ സംഘടനയാണോ, അധോലോക സംഘടനയാണോ എന്നറിയാതായെന്നും സുബഹ് പറഞ്ഞു. 

എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചായിരുന്നു സുബഹ് പ്രസംഗമാരംഭിച്ചത്. എനിക്ക് ജീവനില്‍ നേരത്തെ കൊതിയില്ലായിരുന്നെന്നും ഇനിയുള്ള പോരാട്ടത്തില്‍ മരണം സംഭവിച്ചാലും പോരാട്ടം തുടരുമെന്നും അല്ലാതെ ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും സുബഹ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com