പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജില്‍ എസ്എഫ്ഐ- എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗിന്റെ നിയോജക മണ്ഡലം ഓഫിസ് എസ്എഫ്ഐക്കാര്‍ അടിച്ചു തകര്‍ത്തു.
ഇതില്‍ പ്രതിഷേധിച്ച് ലീഗുകാര്‍ കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധിച്ചു. അങ്ങാടിപ്പുറം പോളിടെക്നിക്കിലെ എസ്എഫ്ഐ എംഎസ്എഫ് തര്‍ക്കമാണു ക്യാംപസ് വിട്ടു ടൗണിലേക്കെത്തിയത്.സംഭവസ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ