ഗായകന്‍ എം ജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

ഗായകന്‍ എം ജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

അടുത്തമാസം കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിക്കും. അതിന് മുന്നോടിയായാണ് ചോദ്യം ചെയ്തത്

കൊച്ചി : കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ ഗായകന്‍ എംജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രണ്ടുമണിക്കൂറോളം ശ്രീകുമാറിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. എറണാകുളം ജില്ലയിലെ മുളവുകാട് വില്ലേജില്‍ ശ്രീകുമാര്‍ 11.50 സെന്‍ര് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും, കേരള പഞ്ചായത്ത് രാജ് ചട്ടം ലംഘിച്ചും കെട്ടിടനിര്‍മ്മാണം നടത്തിയെന്നാണ് കേസ്. 

അടുത്തമാസം കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിക്കും. അതിന് മുന്നോടിയായാണ് ചോദ്യം ചെയ്തത്.  ചട്ടവിരുദ്ധമായി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ മുളവുകാട് പഞ്ചായത്ത് അധികൃതരെയും വിജിലന്‍സ് സംഘം ചോദ്യം ചെയ്യും. 

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി ഫെബ്രുവരി 19 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com