സംസ്ഥാനത്ത് വാഹനപണിമുടക്ക് പുരോഗമിക്കുന്നു; സ്വകാര്യവാഹനങ്ങള്‍ തടയില്ല

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സംസ്ഥാനത്ത് ഒട്ടാകെ നടത്തുന്ന വാഹനപണിമുടക്ക് പുരോഗമിക്കുന്നു.
സംസ്ഥാനത്ത് വാഹനപണിമുടക്ക് പുരോഗമിക്കുന്നു; സ്വകാര്യവാഹനങ്ങള്‍ തടയില്ല

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സംസ്ഥാനത്ത് ഒട്ടാകെ നടത്തുന്ന വാഹനപണിമുടക്ക് പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുളള തൊഴിലാളി സംഘടനകളും കെഎസ്ആര്‍ടിസിയിലെ വിവിധ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നുണ്ട്. സമരം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അതേസമയം, നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിയെങ്കിലും പിഎസ്‌സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും. ടാക്‌സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും. ഓട്ടോ ടാക്‌സികള്‍ക്ക് പുറമെ ചരക്കുലോറികളും സ്വകാര്യബസുകളും പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് ഒഴിച്ചുള്ള യൂണിയനുകളെല്ലാം സമരത്തിനുണ്ട്. എന്നാല്‍ സ്വകാര്യവാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചു.

പൊതുഗതാഗത സംവിധാനം പൂര്‍ണമായും മുടങ്ങുന്നത് സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയും ഇന്നത്തെ എഴുത്തു പരീക്ഷകള്‍ മാറ്റി. എന്നാല്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

കെഎസ്ആര്‍ടിസിയില്‍ വ്യക്തമായ കാരണങ്ങളില്ലാതെ ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പൊലീസ് സംരക്ഷണത്തോടെ പരാമവധി സര്‍വീസുകള്‍ നടത്തണമെന്നും എംഡി ഉത്തരവിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com