ഇന്ധല വിലയോര്‍ത്ത് ഇനി  ടെന്‍ഷനടിക്കേണ്ട ; റോഡ് കീഴടക്കാന്‍ ഇ- ഓട്ടോകള്‍ എത്തുന്നു

നാട് സ്മാര്‍ട്ടാവുമ്പോള്‍ ഓട്ടോറിക്ഷകള്‍ എന്തിന് മാറി നില്‍ക്കണം.ഇ- ഓട്ടോറിക്ഷകള്‍ സംസ്ഥാനത്ത് ഉടന്‍ തന്നെ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ധല വിലയോര്‍ത്ത് ഇനി  ടെന്‍ഷനടിക്കേണ്ട ; റോഡ് കീഴടക്കാന്‍ ഇ- ഓട്ടോകള്‍ എത്തുന്നു

തിരുവനന്തപുരം: നാട് സ്മാര്‍ട്ടാവുമ്പോള്‍ ഓട്ടോറിക്ഷകള്‍ എന്തിന് മാറി നില്‍ക്കണം.ഇ- ഓട്ടോറിക്ഷകള്‍ സംസ്ഥാനത്ത് ഉടന്‍ തന്നെ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദമായ യാത്രാമാര്‍ഗ്ഗങ്ങളെന്ന ആശയമാണ് ഇ- ഓട്ടോയ്ക്ക് പിന്നിലള്ളത്.

ഓട്ടോമാെബൈല്‍ രംഗത്തെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് ആണ് ഇലക്ട്രിക് ഓട്ടോകള്‍ വിപണിയില്‍ എത്തിക്കുന്നത്. സ്ഥാപനത്തിലെ എഞ്ചിനീയര്‍ മാരും സാങ്കേതിക വിദഗ്ധരുമാണ് ഇ- ഓട്ടോയ്ക്ക് പിന്നില്‍. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.

 പകല്‍ ഓടിയാല്‍ രാത്രി അഞ്ചുമണിക്കൂറോളം ചാര്‍ജ് ചെയ്താല്‍ മാത്രമേ അടുത്ത ദിവസം ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.
എല്‍പിജി, സിഎന്‍ജി ഓട്ടോറിക്ഷകള്‍ പുറത്തിറക്കാനും സ്ഥാപനത്തിന് പദ്ധതിയുണ്ട്. ഒരു ലക്ഷത്തോളം ഓട്ടോറിക്ഷകളാണ് കെ എ എല്‍  ഇതിനകം വിപണിയില്‍ ഇറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com